പ്രാദേശിക ലേഖകര്‍ക്ക് പഠനക്യാമ്പ് നടത്തി

തൃശ്ശൂര്‍: മാധ്യമരംഗത്തെ ഔപചാരിക പഠനങ്ങള്‍ക്ക് ഉപരിയായി വാര്‍ത്തകള്‍ കണ്ടെത്തുന്നതിനും അവ ലളിതമായി അവതരിപ്പിക്കുന്നതിനുമുള്ള കഴിവാണ് മികച്ച മാധ്യമപ്രവര്‍ത്തകരെ സൃഷ്ടിക്കുന്നതെന്ന് പത്രപ്രവര്‍ത്തകന്‍ കെ.എം. റോയ് അഭിപ്രായപ്പെട്ടു. കേരള പ്രസ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ തൃശ്ശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളില്‍നിന്നുള്ള പ്രദേശിക പത്രപ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച ദ്വിദിന മാധ്യമപഠനക്യാമ്പ് മുളങ്കുന്നത്തുകാവ് കില ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാറിക്കൊണ്ടിരിക്കുന്ന മാധ്യമരീതികളെക്കുറിച്ചും പ്രവണതകളെക്കുറിച്ചുമുള്ള ....

സ്വതന്ത്ര പത്രപ്രവര്‍ത്തനം അനിവാര്യം വിനോദ് ശര്‍മ

കോഴിക്കോട്: ജനാധിപത്യരാജ്യത്ത് സ്വതന്ത്ര പത്രപ്രവര്‍ത്തനം അത്യന്താപേക്ഷിതമാണെന്ന് ഹിന്ദുസ്ഥാന്‍ ടൈംസിന്റെ രാഷ്ട്രീയകാര്യ പത്രാധിപര്‍ വിനോദ് ശര്‍മ പറഞ്ഞു. കേരള പ്രസ് അക്കാദമി പത്രപ്രവര്‍ത്തന വിദ്യാര്‍ഥികള്‍ക്കായി നടത്തിയ 'പത്രപ്രവര്‍ത്തനത്തിന്റെ ഭാവി' പഠനക്യാമ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അറിവാണ് ശക്തിയെന്ന് വിശ്വസിക്കുന്നവരാണ് നമ്മള്‍. സ്വതന്ത്ര പത്രപ്രവര്‍ത്തനം അതുകൊണ്ടുതന്നെ പ്രധാന്യമേറിയതാണ്. പത്രമാധ്യമങ്ങള്‍ പൊതുജനങ്ങളുടെ അഭിപ്രായരൂപവത്കരണത്തിന് ഇടയാക്കുന്നുണ്ട്. അടുത്ത തിരഞ്ഞെടുപ്പില്‍ നിങ്ങളെ ആര് പ്രതിനിധീകരിക്കണം എന്ന തീരുമാനത്തെവരെ ഇത് സ്വാധീനിക്കുന്നുവെന്നും ....

PR DAY CELEBRATION - SYNERGIA’13

The students of Public Relations department of the Institute of Communication, Kerala Press Academy, organized a function to commemorate this on 26th April 2013.

The Chief Guest who graced the function was Mr. C.J.George, Chairman, CII, Kerala State Council and Managing Director, Geogit PNB PARIBAS Financial services Ltd. He spoke on the topic ‘PRIVATE CORPORATE SECTOR AND PUBLIC POLICY’ in forenoon session. This was followed by cultural programs in the afternoon. 

2012-ലെ സംസ്ഥാന മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

2012-ലെ സ്ഥാന മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.  തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലെ പി.ആര്‍ ചേംബറില്‍   നടത്തിയ പത്രസമ്മേളനത്തിലാണ് ഇന്‍ഫര്‍മേഷന്‍  പബ്ലിക് റിലേഷന്‍സ് വകുപ്പു മന്ത്രി  കെ.സി.ജോസഫ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.  അടുത്ത വര്‍ഷംമുതല്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹരാകുന്നവര്‍ക്ക് കാഷ് അവാര്‍ഡുകള്‍ നല്‍കുമെന്നും ടെലിവിഷന്‍ വിഭാഗങ്ങളില്‍ ന്യൂസ് പ്രസന്റര്‍ക്ക് അവാര്‍ഡ് ഏര്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. 

മാധ്യമ പഠന ക്യാമ്പ്- വിദ്യാര്‍ത്ഥികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.

കേരള പ്രസ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ മെയ് 4, 5 തിയ്യതികളില്‍ മാധ്യമവിദ്യാര്‍ത്ഥികള്‍ക്കായി രണ്ടുദിവസത്തെ പഠനക്യാമ്പ് കോഴിക്കോട്ട് നടത്തും. സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമുള്ള മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും വിദഗ്ദ്ധരും ക്ലാസ്സുകളെടുക്കുന്ന ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള, ജേണലിസം മുഖ്യവിഷയമായി ഡിഗ്രി /ഡിപ്ലോമ കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ സിക്രട്ടറി കേരള പ്രസ് അക്കാദമി കാക്കനാട് കൊച്ചി 682030  എന്ന വിലാസത്തിലോ mail@pressacademy.org എന്ന മെയിലിലോ ബന്ധപ്പെടേണ്ടതാണ്.

കേരള പ്രസ് അക്കാദമിയുടെ 2012-ലെ ജേര്‍ണലിസം അവാര്‍ഡുകള്‍ക്ക് എന്‍ട്രി ക്ഷണിച്ചു.

ദിനപത്രങ്ങളിലെ മികച്ച എഡിറ്റോറിയലിനുള്ള വി.കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡ്, മികച്ച അന്വേഷണാത്മക റിപ്പോര്‍'ിനുള്ള ചൊവ്വര പരമേശ്വരന്‍  അവാര്‍ഡ്, മികച്ച പ്രാദേശിക ലേഖകനുള്ള മൂര്‍ക്കóൂര്‍ നാരായണന്‍ അവാര്‍ഡ്, മികച്ച ഹ്യുമന്‍ ഇന്ററസ്റ്റ് സ്റ്റോറിക്കുള്ള എന്‍.എന്‍.സത്യവ്രതന്‍ അവാര്‍ഡ്,  മികച്ച ന്യൂസ് ഫോ'ോഗ്രാഫര്‍ക്കുള്ള പ്രസ് അക്കാദമി അവാര്‍ഡ് എóിവയ്ക്കാണ് എന്‍ട്രികള്‍ ക്ഷണിച്ചത്. 

Pages

Subscribe to Kerala Press Academy RSS